Peruvayal News

Peruvayal News

കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്: സുഹറാബി ടീച്ചർ


കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണ്:
 സുഹറാബി ടീച്ചർ
 
👁️‍🗨️07-01-2021
Ptv24live Online Media

പെരുവയൽ: 
കോവിഡ് പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന   ആരോഗ്യ പ്രവർത്തകരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് പെരുവയൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം കെ  സുഹറാബി ടീച്ചർ അഭിപ്രായപ്പെട്ടു. പെരുവയൽ പഞ്ചായത്തിനെ കോവിഡ് മുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് മുഴുവൻ ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാവേണമെന്ന് അവർ ആവശ്യപ്പെട്ടു. ഇന്ന് പെരുവയൽ സ്കൂളിൽ വെച്ച് നടന്ന കോവിഡ്19-ആന്റിജൻ പരിശോധന ക്യാമ്പ് സന്ദർശിക്കാനെത്തിയതായിരുന്നു അവർ. പരിശോധനക്ക് നേതൃത്വം നൽകിയ  ആരോഗ്യ പ്രവർത്തകർക്ക്  ഇന്ന് ഭക്ഷണം സ്പോൺസർ ചെയ്തത്  പ്രസിഡന്റ് സുഹറാബി ടീച്ചറും മെമ്പർ MP സലീമും കൂടിയായായിരുന്നു.
Don't Miss
© all rights reserved and made with by pkv24live