മാവൂർ: കെ.എസ്.ഇ.ബി സേവനങ്ങൾ വാതിൽപ്പടിയിലേക്ക്പദ്ധതിയുടെ കോഴിക്കോട് ഡിവിഷൻ തല ഉദ്ഘാടനം മാവൂർ ഗ്രാമ പഞ്ചായത്ത് കൺവെൻഷൻ സെൻ്ററിൽ പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ച. ജില്ല പഞ്ചായത്ത് അംഗം സുധ കമ്പളത്ത്, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ, പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത്, മാവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ദിവ്യപ്രകാശ് ബ്ലോക്ക് മെംബർമാരായ മൈമൂന കടുക്കാഞ്ചീരി, രജിത സത്യൻ ഷാജി സുധാകരൻ തുടങ്ങിയവർ പങ്കെടുത്തു.