യുവാക്കളുടെ രക്ഷക്കായി യു ഡി എഫ് അധികാരത്തിൽ വരണം : മുനവ്വറലി ശിഹാബ് തങ്ങൾ
കുറ്റിക്കാട്ടൂർ :
പി എസ് സി യെ നോക്കുത്തിയാക്കി സി പി എം നേതാക്കളുളുടെയും മന്ത്രിമാരുടെയും ബന്ധുക്കളെ വിവിധ തസ്തികകളിലേക്ക് അനധികൃതമായി നിയമിച്ച് എൽ ഡി എഫ് സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണെന്നും യുവജന വിരുദ്ധ സർക്കാർ എന്ന വിശേഷണമാണ് ഈ സർക്കാരിനുള്ളതെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ഫേസ് ടു ഫേസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ജോലിക്കായി വര്ഷങ്ങളോളം ഇരുന്ന് പഠിച് പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ ഇടം നേടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവാക്കളെ നിരാശപ്പെടുത്തുന്ന സാഹചര്യമാണ് അനധികൃത നിയമനം, താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തൽ തുടങ്ങിയ നടപടികളിലൂടെ കാണുന്നത്. യുവാക്കളുടെ രക്ഷക്കായി യു ഡി എഫിനെ അധികാരത്തിലെത്തിക്കാൻ യൂത്ത് ലീഗ് പ്രവർത്തകർ കർമ്മ സജ്ജരായി രംഗത്തിറങ്ങണമെന്നും തങ്ങൾ കൂട്ടിചേർത്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു.
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് സംഘടന നയ പരിപാടികൾ വിശദീകരിച്ചു. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ്മുക്കിന് മുനവ്വറലി തങ്ങൾ ഉപഹാരം നൽകി. സംസ്ഥാന ഭാരവാഹികളായ ഇസ്മയിൽ വയനാട്, പി ജി മുഹമ്മദ്, ആഷിഖ് ചെലവൂർ, ജില്ല പ്രസിഡന്റ് സാജിദ് നടുവണ്ണൂർ, മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കെ മൂസ്സ മൗലവി, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, സെക്രട്ടറി എ കെ ഷൗക്കത്തലി, എം എസ് എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സമദ് പെരുമണ്ണ, മണ്ഡലം ലീഗ് ട്രഷറർ എൻ പി ഹംസ മാസ്റ്റർ, വൈസ് പ്രസിഡന്റ് എ ടി ബഷീർ, പൊതാത്ത് മുഹമ്മദ്, എം സി സൈനുദ്ധീൻ, യൂത്ത് ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗങ്ങളായ എം ബാബുമോൻ, ഒ സലീം, ഹക്കീം മാസ്റ്റർ കള്ളൻതോട്, ഉനൈസ് പെരുവയൽ, കെ എം ഷാഫി, നിയോജക മണ്ഡലം ഭാരവാഹികളായ ഐ സൽമാൻ, എം പി സലീം, സി നൗഷാദ്, കെ പി സൈഫുദ്ധീൻ, ടി പി എം സാദിഖ്, സിറാജ് പി, അഡ്വ ടി പി ജുനൈദ്, ഹല്ലാദ് പാലാഴി,എം എസ് എഫ് ജില്ല വൈസ് പ്രസിഡന്റ് ശാക്കിർ പാറയിൽ, സെക്രട്ടറി ഷമീർ പാഴൂർ, എൻ എ അസീസ്, ടി എം ശിഹാബ്, സിദ്ധീഖ് തെക്കയിൽ, കെ എം മുർതാസ്, നിസാർ പെരുമണ്ണ, ഹാരിസ് പെരിങ്ങോളം, കെ കെ ഷമീൽ, ഹബീബ് ചെറൂപ്പ, റസാഖ് പുള്ളന്നൂർ, റിയാസ് പുത്തൂർമഠം, നിഷാദ്, നിഹാൽ പാലാഴി, അൻസാർ പെരുവയൽ, മുആദ് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ് സ്വാഗതവും ട്രഷറർ കുഞ്ഞി മരക്കാർ നന്ദിയും പറഞ്ഞു