Peruvayal News

Peruvayal News

പെട്രോൾ ഡീസൽ പാചക വാതക വില വർധനവിനെതിരെ ബൈക്കുകൾ തള്ളി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു


പെട്രോൾ ഡീസൽ പാചക വാതക വില വർധനവിനെതിരെ ബൈക്കുകൾ തള്ളി യൂത്ത് കോൺഗ്രസ്‌ പ്രതിഷേധിച്ചു

പെരുമണ്ണ : 
പെരുമണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃതത്തിൽ പെട്രോൾ, ഡീസൽ . പാചക വാതക വില ക്രമാതീതമായി  വർദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടികളിൽ പ്രതിഷേധിച്ച് പെരുമണ്ണ പെട്രോൾ പമ്പിന് സമീപത്ത് നിന്നും പെരുമണ്ണ ബസ് സ്റാന്റ് വരെ ബൈക്കുകൾ തള്ളി പ്രതിഷേധിച്ചു. കോഴിക്കോട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സുജിത് ഒളവണ്ണ ഫ്ലാഗ് ഓഫ് ചെയ്തു . മണ്ഡലം പ്രസിഡന്റ്‌ രാഗീഷ് പെരുമണ്ണയുടെ അധ്യഷതയിൽ സമാപന സമ്മേളനം പെരുമണ്ണ സ്റ്റാൻഡിൽ കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഡ്വ സൂഫിയാൻ ചെറുവാടി ഉദ്ഘാടനം ചെയ്തു ദിനേശ് പെരുമണ്ണ,എം എ പ്രഭാകരൻ , ഷെബിർ ,രാജീവ് എന്നിവർ സംസാരിച്ചു. ടി ടി സുബ്രമണ്യൻ, ഷാനവാസ്, മുസാഫിർ, ജെറിൽ,അനിൽ,അബി എന്നിവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live