തെങ്ങിലക്കടവ് ക്യാന്‍സര്‍ സെന്‍റര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനമായി
മാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവ് ക്യാന്‍സര്‍ സെന്‍റര്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍
തീരുമാനമായി. കോഴിക്കോട് കലക്ടറേറ്റില്‍ പി.ടി.എ റഹീം എം.എല്‍.എയുടെ
അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടികള്‍ക്ക് തീരുമാനമായത്.
കോഴിക്കോട് മെഡിക്കല്‍ കോളജിന് കീഴില്‍ കോംപ്രഹെന്‍സീവ് ക്യാന്‍സര്‍ കെയര്‍ ഹബ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും ഭരണാനുമതി ലഭിച്ച 1 കോടി രൂപയുടെ പ്രവൃത്തികള്‍ നടത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും ക്യാന്‍സര്‍ സ്ക്രീനിംഗ്, ക്യാന്‍സര്‍ ഒ.പി, സ്പെഷ്യല്‍ ക്ലിനിക്ക്, ട്രൈനിംഗ് തുടങ്ങിയവയ്ക്ക്
സംവിധാനമേര്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു.
പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെ പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ
ഷൈലജ ടീച്ചര്‍ ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് തെങ്ങിലക്കടവില്‍
നിര്‍വ്വഹിക്കും.
ജില്ലാ കളക്ടര്‍ എസ് സാംബശിവറാവു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി
ജയശ്രി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, എന്‍.എച്ച്.എം ജില്ലാ
പ്രോഗ്രാം മാനേജര്‍ ഡോ. കെ നവീന്‍, മെഡിക്കല്‍ കോളജ് റേഡിയോ തെറാപ്പി
മേധാവി ഡോ. അജയകുമാര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം അസി. എക്സി.
എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍, എന്‍.എച്ച്.എം എഞ്ചിനീയര്‍ കെ. ബ്രോണിഷ, പി.ആര്‍.ഒ ബിനോയി വിക്രം സംസാരിച്ചു.