മാവൂര്‍ കോപ്പറേറ്റീവ് ബാങ്ക് നേതൃത്വത്തില്‍ ഉന്നത വിജയികളായ വിദ്യാര്‍ഥികളെ ആദരിച്ചു
മാവൂര്‍ :
മാവൂര്‍ കോപ്പറേറ്റീവ് ബാങ്ക് നേതൃത്വത്തില്‍ ഉന്നത വിജയികളായ വിദ്യാര്‍ഥികളെ ആദരിച്ചു. മാവൂര്‍ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എംഎൽഎ അഡ്വക്കേറ്റ് റഹീം ഉദ്ഘാടനം ചെയ്തുകൊണ്ട് വിജയികൾക്ക് ഉപഹാരം നൽകി. പരിപാടി ബാങ്ക് പ്രസിഡണ്ട് മാവൂർ വിജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഖിൽ, എം ധർമ്മജൻ തുടങ്ങിയവര്‍ സംസാരിച്ചു. മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉലപ്പാടി ഉമ്മര്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി.