കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കുറ്റിക്കാട്ടൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പെരുവയൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കുറ്റിക്കാട്ടൂരിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
ടിപി മുഹമ്മദിൻ്റ അധ്യക്ഷതയിൽ പെരുവയൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പൊതാത്ത് മുഹമ്മദ് ഹാജി സ്വാഗതവും, എടി ബഷീർ മുഖ്യപ്രഭാഷണം നടത്തി. പെരുവയൽ ഗ്രാമപഞ്ചായത്തിലെ വാർഡ് മെമ്പർമാരായ പികെ ഷറഫുദ്ദീൻ, എം പി സലിം, മുജീബ്, എൻ വി കോയ, ടി എം ശിഹാബ്, ജാഫർ മാസ്റ്റർ, മുളയത്ത് മുഹമ്മദാജി, സി സലാം ഹാജി, സി വി ഉസ്മാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു