പെരുവയൽ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് ഗ്രാമസഭ വാർഡ് മെമ്പർ സുബിത തോട്ടാഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്നു.
പദ്ധതികളെക്കുറിച്ച് ആസൂത്രണ സമിതി അംഗം സി എം സദാശിവൻ വിശദീകരിച്ചു.
പത്താം വാർഡ് മെമ്പർ രേഷ്മ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ അപ്പു, സി കെ ഫസീല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, പെരുവയൽ ഗ്രാമപഞ്ചായത്തിലെ പുതിയ വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുകൊണ്ട് 13 ഗ്രൂപ്പുകളായി തരം തിരിച്ചു ചർച്ചകൾ നടത്തുകയും, വാർഡിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള നല്ല നല്ല തീരുമാനങ്ങൾ ക്രോഡീകരിച്ച് അംഗീകരിക്കുകയും ചെയ്തു. നിലവിലുള്ള ഗ്രാമസഭ ഗുണഭോക്താക്കളെ അംഗീകരിച്ചു. വാർഡിലെ ഭൂരിപക്ഷം ആളുകളും ഗ്രാമസഭയിൽ പങ്കാളികളായിരുന്നു