ചെറൂപ്പ മുത്തശ്ശി കാവ് റോഡ് ഉദ്ഘാടനം ചെയ്തു.
ചെറൂപ്പ,
മുത്തശ്ശി കാവ്, ചെറൂപ്പ ശറഫുദ്ധീൻ ജുമ മസ്ജിദ് കബർസ്ഥാൻ, നിരവധി വീട്ടുകാർ തുടങ്ങി ഏറെ പ്രധാന്യം നിറഞ്ഞ ചെറുപ്പ - മുത്തശ്ശി കാവ് റോഡ് ദേശീയ തൊഴിലുറപ്പ് പദ്ധതിയി ഉൾപ്പെടുത്തി
റോഡിന്റെകോൺഗ്രീറ്റ് പണി പൂർത്തീകരിച്ച് മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പുലപ്പാടി ഉമ്മർ കുട്ടി മാസ്റ്റർ പ്രദേശവാസികൾക്കായ് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു തുറന്നു കൊടുത്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ്, വാർഡ് മെമ്പർ ഫാതിമ ഉണിക്കൂർ,
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീജ ആറ്റാഞ്ചേരി, ദീപാ മണി, മുൻ വാർഡ് മെമ്പർ യു എ ഗഫൂർ, എ കെ മുഹമ്മദലി, എം പി മുഹമ്മദലി, ഷാഹുൽ ഹമീദ് ഫൈസി, KTനാസർ അബ്ദുള്ളക്കോയ, ജമാൽ മലബാർ തുടങ്ങിയവർ സംബന്ധിച്ചു.