ഗോശാലിക്കുന്ന് കോളനി കുടിവെള്ളത്തിനും അടിസ്ഥാന വികസനത്തിനും നടപടി
പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ ഗോശാലിക്കുന്ന് പട്ടികജാതി കോളനിയില്‍
കുടിവെള്ളത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍ഗണന നല്‍കി പ്രവൃത്തികള്‍ നടത്താന്‍
തീരുമാനമായി. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 1 കോടി
രൂപയുടെ പ്രവൃത്തികള്‍ നടത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത
യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
അംബേദ്കർ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരുവയല്‍ ഗ്രാമപഞ്ചായത്തില്‍
മൂന്ന് കോളനികള്‍ക്കാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുള്ളത്.
ഗോശാലിക്കുന്നിന് പുറമെ ഭൂദാനം, കള്ളാടിചോല എന്നീ കോളനികളാണിവ.
കോളനിയില്‍ ചേര്‍ന്ന
ജന പ്രതിനിധികളുടേയും കോളനിവാസികളുടേയും യോഗം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.കെ സുഹറാബി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ കെ.പി അശ്വതി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുസ്മിത വിത്താരത്ത്, പി
ശഹീദത്ത്, പട്ടികജാതി ഓഫീസര്‍ ടി.എം മുകേഷ്, എം.ടി മാമുകോയ, കോളനി
കണ്‍വീനര്‍ ജി.കെ വിജയന്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ കെ.ടി മിനി സ്വാഗതവും
എസ്.സി പ്രമോട്ടര്‍ കെ.എം സിന്ധു നന്ദിയും പറഞ്ഞു.
