Peruvayal News

Peruvayal News

പുള്ളാവൂർ സഹചാരി സെൻ്റർ നിർമ്മിച്ച് നൽകുന്ന ബൈത്തു ന്നൂർ ഭവനത്തിൻ്റെ താക്കോൽദാന കർമ്മം. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മറ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ടി. സുലൈമാൻ ഹാജിക്ക് നൽകി നിർവഹിച്ചു.

പുള്ളാവൂർ സഹചാരി സെൻ്റർ ബൈത്തുന്നൂർ നിർമ്മിച്ച് നൽകി
കട്ടാങ്ങൽ: 
പുള്ളാവൂർ എസ്.കെ.എസ്.എസ്.എഫ് സഹചാരി സെൻ്റർ മദ്‌റസ അധ്യാപകന് നിർമ്മിച്ച് നൽകിയ ബൈത്തു ന്നൂർ ഭവനത്തിൻ്റെ താക്കോൽദാന കർമ്മം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, മദ്‌റസ പ്രസിഡണ്ട് ടി.സുലൈമാൻ ഹാജിക്ക് നൽകി നിർവഹിച്ചു.സഹചാരി സെൻറർ ചെയർമാൻ കെ.ടി അസീസ് പുള്ളാവൂർ അധ്യക്ഷനായി. സമസ്ത പ്രവാസി സെൽ ജോ. സിക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അസീസ് പുള്ളാവൂരിന് ചടങ്ങിൽ ഉപഹാരം നൽകി. സഹചാരിഅണു നശീകരണ മെഷീൻ മഹല്ല് സിക്രട്ടറിക്ക് തങ്ങൾ കൈമാറി. സംസ്ഥാന ഓർഗനൈസിംങ്ങ് സി ക്രട്ടറി ഒ.പി.എം അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സിക്രട്ടറി അലി അക്ബർമുക്കം, മുദിരസ് അഹമ്മദ് കുഞ്ഞി ഫൈസി, എം.സി മുഹമ്മദ് മുസ്‌ലിയാർ തലപ്പെരുമണ്ണ,ഗ്രാമ പഞ്ചായത്ത് മെംപർ പി.ടി.എ റഹ്മാൻ, കെ.കെ കുഞ്ഞിമോയി ഹാജി, സദർ മഅല്ലിം ഹാഫിസ് ദാരിമി, ശിഹാബ് മുസ്‌ലിയാർ മലയമ്മ, മുഹമ്മദ് മുസ്‌ലിയാർ മുണ്ടുപാറ, നിസാർ യമാനി അമ്പലക്കണ്ടി,കെ.ടി ഹംസ ഹാജി, ഒ.എം മുസക്കുട്ടി ഹാജി
കെ. ശുകൂർ, ടി.കെ ശബീർ, സാലിം അശ്അരി, സംസാരിച്ചു.


 
Don't Miss
© all rights reserved and made with by pkv24live