പെരുമണ്ണയെ തരിശ് രഹിത ഗ്രാമ പഞ്ചായത്താക്കി മാറ്റും. ഷാജി പുത്തലത്ത്
പെരുമണ്ണ :
ഗ്രാമപഞ്ചായത്തിലെ തരിശായി കിടക്കുന്ന ഭൂമികളിൽ അനുയോജ്യമായ കൃഷി നടപ്പിലാക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യമിടുന്ന പദ്ധതികളിൽ പ്രധാനമെന്ന് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷാജി പുത്തലത്ത് പറഞ്ഞു. ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പ്രഥമ ഗ്രാമസഭയിൽ അധ്യക്ഷ പ്രസംഗം നടത്തവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.കേന്ദ്ര-സംസ്ഥാന, ഗ്രാമ പഞ്ചായത്ത് സംയുക്ത ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ജൽ ജീവൻ പദ്ധതി പ്രകാരം കുടിവെള്ളമെത്തിക്കലും പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .ബ്ലോക്ക് പഞ്ചായത്തംഗം കെ.അജിത, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.പി.രാജൻ, വടക്കെ പറമ്പിൽ എം.സമീറ, പഞ്ചായത്ത് കോഡിനേറ്റർമാരായ കെ.റാബിയ, സജീവൻ എന്നിവർ പങ്കെടുത്തു