തണൽ മരങ്ങൾ മുറിച്ച് മാറ്റുന്നതിനെതിരെ കോഴിക്കോട് കോർപ്പറേഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധ സംഗമം നടത്തി
കോഴിക്കോട്: വനവൽക്കരണത്തിൻ്റെ പേരിൽ കാരപ്പറമ്പ്- കുണ്ടുപറമ്പ് റോഡിൻ്റെ വശങ്ങളിൽ വെച്ച് പിടിപ്പിച്ച തണൽവൃക്ഷങ്ങൾ മുറിച്ച് നീക്കാനുള്ള അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് കേരള നദീസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ ഓഫിസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി.രാജൻ ഉദ്ഘാടനം ചെയ്തു.ശബരിമുണ്ടക്കൽ അധ്യക്ഷനായി. പി.ടി.മുഹമ്മദ് കോയ പള്ളിക്കണ്ടി, പി.ശിവാനന്ദൻ, മOത്തിൽ അബ്ദുൽ അസീസ്, നെരോത്ത് അഷറഫ്, കിഷോർ കുമാർ കരുവിശ്ശേരി, സി.ഉഷാദേവി എന്നിവർ സംസാരിച്ചു