കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
കേരളത്തിലെ അനധ്യാപകരുടെ സംഘടനയായ
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കംകുറിച്ചു.
കോഴിക്കോട് എം എം വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ആന്റണി ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡണ്ട് അസ്കറിന്റെ നേതൃത്വത്തിൽ ആസാദ് സ്വാഗതവും, ആന്റണി ജെയിംസ് ഭാവി കാര്യങ്ങളെ കുറിച്ചുള്ള വിശദമായ ചർച്ചകൾക്ക് തുടക്കം കുറിച്ചു.
കോഴിക്കോട് ജില്ലയിൽ തന്നെ അഞ്ച് സ്ക്വാഡുകൾ ആയിട്ടാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിക്കുക. കോഴിക്കോട് ജില്ലയിലെ സ്കൂൾ കേന്ദ്രീകരിച്ച് അവരുടെ പ്രശ്നങ്ങൾക് പരിഹാരം കാണുക എന്ന ഒരു ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ടെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു