Peruvayal News

Peruvayal News

കുറ്റിക്കാട്ടൂരീൽ ഗ്രീൻ ടോക്ക് ശ്രദ്ധേയമായി.സംഗമം സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് സീനിയർ ഉപാദ്ധ്യക്ഷൻ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു


കുറ്റിക്കാട്ടൂരീൽ  ഗ്രീൻ ടോക്ക് ശ്രദ്ധേയമായി.
സംഗമം സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് സീനിയർ ഉപാദ്ധ്യക്ഷൻ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു



പെരുവയൽ:
കുറ്റിക്കാട്ടൂർ സൗത്ത് ശാഖ യൂത്ത് ലീഗ് ഗ്രീൻ ടോക്ക് നടത്തി ,തിരഞ്ഞെടുപ്പിന് മുന്നോടിയായി കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന പദയാത്രയുടെ പ്രചരണാർത്ഥമാണ് ഗ്രീൻ ടോക്ക് സംഗമം നടത്തിയത് ,പ്രസ്തുത സംഗമം സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് സീനിയർ ഉപാദ്ധ്യക്ഷൻ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു , 


പെരുവയൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ പി.കെ ഷറഫുദ്ധീൻ മുഖ്യ പ്രഭാഷണം നടത്തി 

പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ,സുഹറ ടീച്ചർ വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് മെമ്പർമാരായ എം.പി സലിം ,ഉനൈസ് അരീക്കൽ, കരുപ്പാൽ അബ്ദുറഹിമാൻ ,ബിജു ശിവദാസ്, സുഹറ പെരിങ്ങൊളം ,ഷാഹിന ടീച്ചർ എന്നിവർക്ക് സ്വീകരണവും നൽകി ചടങ്ങിന് ഉസ്മാൻ ഇയ്യക്കുനി  അദ്ധ്യക്ഷത വഹിച്ചു ,പൊതാത്ത് മുഹമ്മദ് ഹാജി, ചാത്തമ്പത്ത് സലാം ഹാജി, എ.എം ആഷിഖ്, സഫിയ മാക്കിനിയാട്ട്, എ.എം അബ്ദുള്ളക്കോയ ,മാക്കിനിയാട്ട് കുഞ്ഞാമുട്ടി ,കെ .പി റഊഫ് എന്നിവർ പ്രസംഗിച്ചു
Don't Miss
© all rights reserved and made with by pkv24live