Peruvayal News

Peruvayal News

പെരുവയൽ പഞ്ചായത്ത്ആറാം വാർഡ് വികസന സമിതി കൺവീനറായി മുരളീധരൻ പിള്ളയെ തെരഞ്ഞെടുത്തു.


ആറാംവാർഡ് : മുരളീധരൻ പിള്ള കൺവീനർ

പെരുവയൽ:
ആറാം വാർഡ് വികസന സമിതി കൺവീനറായി മുരളീധരൻ പിള്ളയെ തെരഞ്ഞെടുത്തു.  
കേളംപറമ്പ് അയൽസഭ പ്രസിഡണ്ട്, പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് അംഗം , അംഗനവാടി വെൽഫെയർ കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചു വരുന്ന  പിള്ള 5 വർഷമായി വാർഡ് വികസന സമിതി അംഗമായിരുന്നു.  സർവ്വീസിൽ നിന്നും വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായ അദ്ദേഹം വാർഡ് യു.ഡി.എഫ് ചെയർമാൻ കൂടിയാണ്.
വാർഡ് വികസന സമിതി യോഗത്തിൽ മെമ്പർ പി.കെ. ഷറഫുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി.

Don't Miss
© all rights reserved and made with by pkv24live