ചെണ്ട കൊട്ടി ഉണർത്തി യൂത്ത് കോൺഗ്രസ് പ്രതിഷേധം
പന്തീരാങ്കാവ്:
ഇന്ധനവില വർധനയിൽ പരിഹാരം കാണാതെ ഉറക്കം നടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളെ ഒളവണ്ണ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഇരുചക്രവാഹനങ്ങൾ തള്ളി, ചെണ്ടകൊട്ടി ഉണർത്തി പ്രതിഷേധിച്ചു. പെരുവയൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എ.ഷിയാലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് പി.വിശാഖ് അധ്യക്ഷനായി. എൻ മുരളീധരൻ, വിനോദ് മേക്കോത്ത്, ടി.പി.ഹസ്സൻ, കെ.സുജിത്ത്, യു.എം.പ്രശോഭ്, എ.മനീഷ്, സി.വി.ശ്രീജിത്ത്, മരയ്ക്കാട്ട് രാകേഷ്, എ.ബിൻഷാദ് അലി എന്നിവർ സംസാരിച്ചു.