Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഗ്രാമസഭ അറത്തിൽ പറമ്പ് എ എം എൽ.പി സ്കൂളിൽ വച്ച് നടന്നു.


പെരുമണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഗ്രാമസഭ അറത്തിൽ പറമ്പ് എ എം എൽ.പി സ്കൂളിൽ വച്ച് നടന്നു.

പെരുമണ്ണ : 
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് 5-ാം വാര്‍ഡ് ഗ്രാമസഭ അറത്തിൽ പറമ്പ് എ എം എൽ.പി സ്കൂളിൽ വച്ച് നടന്നു. ഗ്രാമസഭയിൽ ഗ്രാമസഭാ ചെയർമാൻ ടി സൈതുട്ടി പ്രമേയം അവതരിപ്പിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും കൃഷിക്ക് അനുയോജ്യമായ രീതിയിലും, പെരുമണ്ണയുടെ പച്ചപ്പ് നിലനിർത്താൻ പെരുമണ്ണ ഗ്രാമപഞ്ചായത്തിനോട് ചുറ്റപ്പെട്ട ചാലിയാറിലെയും മാമ്പുഴയിലെയും ജലം ഉപയോഗപ്പെടുത്താൻ വേണ്ട നടപടി  ത്വരിതപ്പെടുത്തണമെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടു. പരിപാടിയില്‍ 
പഞ്ചായത്ത് മെമ്പർ കെ കെ ഷമീർ സ്വാഗതവും  പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് അധ്യക്ഷതയും വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാജന്‍ എന്‍ പി, കബീര്‍ വി പി, സ്മിതാ പാറക്കോട്ട്, റംല എം കെ, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി പി വിജയകുമാര്‍, വി പി ശ്യാംകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.

Don't Miss
© all rights reserved and made with by pkv24live