അറപ്പുഴ എൻഎച്ച് ലിങ്ക് റോഡ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ അറപ്പുഴ എൻഎച്ച് ലിങ്ക് റോഡ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് റോഡിൻ്റെ പ്രവൃത്തി പൂർത്തീകരിച്ചത്.
എൻഎച്ച് ബൈപ്പാസിൽ അറപ്പുഴ പാലത്തിനടുത്ത് നിന്ന് ആരംഭിച്ച് മണക്കടവിൽ എത്തിച്ചേരുന്ന പ്രധാന റോഡാണിത്.
രാമനാട്ടുകര ഭാഗത്തുനിന്ന് പന്തീരാങ്കാവിൽ പ്രവേശിക്കാതെ പെരുമണ്ണ, പൂവാട്ടുപറമ്പ ഭാഗങ്ങളിലേക്ക് എത്തിച്ചേരാനും ഈ റോഡ് സഹായകമാവും.
വില്ലേജ് ഓഫീസ്, നിർദിഷ്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രധാന വഴി കൂടിയാണിത്.
കുന്നമംഗലം മണ്ഡലത്തിൽ മാർച്ച് 31ന് മുമ്പായി പൂർത്തീകരിച്ച നൂറ് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന നൂറ് ദിനം നൂറ് പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് അറപ്പുഴ എൻഎച്ച് ലിങ്ക് റോഡ് ഉദ്ഘാടനം നടത്തിയത്.
ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ശാരുതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ
അബ്ദുൽ ഖാദർ, എൻ സിന്ധു, ഷാജി പനങ്ങാവിൽ, പി അഭിലാഷ്, എ മജീദ് സംസാരിച്ചു.