Peruvayal News

Peruvayal News

എയ്ഡഡ് സ്കൂളുകളിലെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്പാർക്കിലെ അനാവശ്യപരിഷ്കാരങ്ങൾ ഒഴിവാക്കുക : KASNTSA KOZHIKODE District Committee

എയ്ഡഡ് സ്കൂളുകളിലെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സ്പാർക്കിലെ അനാവശ്യ
പരിഷ്കാരങ്ങൾ ഒഴിവാക്കുക :
KASNTSA KOZHIKODE District Committee


കോഴിക്കോട്:
 ജനുവരി മാസം മുതൽ നടപ്പിലാക്കിയ സ്പാർക്കിലെ പുതിയ പരിഷ്കാരങ്ങൾ സ്കൂൾ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതാണെന്നും ഇൻക്രിമെന്റ്, പി.എഫ് ലോൺ, അരിയർ ബില്ലുകൾ എന്നിവ പാസ്സാക്കൽ എ.ഇ.ഒ { ഡി.ഇ.ഒ എന്നിവർക്ക് നൽകുന്നത് കാരണം വീണ്ടും കാലതാമസം വരാൻ സാധ്യതയുണ്ട്. ഒരു ജീവനക്കാരൻ അത്യാവശ്യഘട്ടത്തിലാണ് പി എഫ് ലോണിന് അപേക്ഷിക്കുന്നത്. ഗെയിൻ പി എഫ് വഴി ഡിഡിഇ , ഡി ഇ ഒ പാസ്സാക്കുന്ന പി എഫ് വീണ്ടും ഡി ഇ ഒ 1 എ ഇ ഒ പാസ്സാക്കിയാൽ മാത്രമെ പി എഫ് ബിൽ ട്രഷറിയിലേക്ക് ഇ സബ്മിഷൻ ചെയ്യുവാൻ സാധിക്കുന്നുള്ളൂ ഈ പരിഷ്കാരങ്ങൾ ജീവനക്കാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലതാമസം വരുമെന്നും സ്പാർക്ക് കൂടുതൽ ലളിതമാക്കി ജീവനക്കാരുടെ ജോലി ആയാസ രഹിതമാക്കണമെന്നും കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സിക്രട്ടറി ഷിനോജ് പാപ്പച്ചൻ യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് അസ്ഹർ എൻ.എം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാത്യു ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സർവ്വീസിൽ നിന്ന് വിരമിച്ച ശശിധരൻ സി, പവിത്രൻ എം.എം എന്നിവരെ ആദരിച്ചു. ബി.ഇ.എം ഗേൾസ് ഹെഡ്മിസ്ട്രസ് സ്റ്റെല്ല ജൂലിയറ്റ് ടെരൻസ്, റാഷിദ് അഹമ്മദ് കെ.എം,അഹമ്മദ് കബീർ ടി, രതീഷ് നിലത്തിയിൽ, ആൻറണി ജെയിംസ്, അസ്ക്കർ വി.പി, ആസാദ് എസ്.വി, ഫസലുൽ ഹഖ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ആന്റണി ജെയിംസ് സ്വാഗതവും സാജിദ് റഹ്മാൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികൾ: അസ്കർ വി പി ( പ്രസിഡണ്ട്) ഷാജു ആന്റണി, രതീഷ് നിലത്തിയിൽ (വൈസ് പ്രസിഡണ്ട്) ആൻറണി ജെയിംസ് എഫ് (സെക്രട്ടറി) ഫസലുൽ ഹഖ്, ലിജോയ് റിജു (ജോ. സിക്രട്ടറി), സാജിദ് റഹമാൻ (ട്രഷറർ) അജ്മൽ റഹ്മാൻ (ഐടി കോ-ഓർഡിനേറ്റർ)
Don't Miss
© all rights reserved and made with by pkv24live