Peruvayal News

Peruvayal News

കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരെ പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ആദരിച്ചു .


ആരോഗ്യ പ്രവർത്തകരെ ആദരിച്ചു .

കോവിഡ് മഹാമാരി നമ്മെ പിടികൂടിയിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ ,അതിന്നെതിരെ അക്ഷീണം പ്രയക്നിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരെ പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർ ആദരിച്ചു .



പൊന്നാട അണിയിച്ചും ആരോഗ്യ പ്രവർത്തകർക്കുള്ള നന്ദി സൂചകമായി എൻ .എസ് .എസ് വളണ്ടിയർമാർ തയ്യാറാക്കിയ അഞ്ഞൂറ് കാർഡുകൾ നൽകിയും മധുര പലഹാരം വിതരണം ചെയ്തുമാണ് അനുമോദന ചടങ്ങ് നടത്തിയത് .പി .ടി .എ പ്രസിഡന്റ്‌ ആർ .വി .ജാഫർ അധ്യക്ഷം വഹിച്ചു .പ്രിൻസിപ്പൽ പി .അജിത ,പ്രോഗ്രാം ഓഫീസർ രജീഷ് ആർ നായർ ,സ്റ്റാഫ്‌ സെക്രട്ടറി പി .അബ്ദുറഹിമാൻ ,ടി .കുഞ്ഞി മുഹമ്മദ് ,അമീൻ അക്തർ .ടി ,ശ്രീലക്ഷ്മി .എ ,ആനന്ദ് വാരിയർ ,ശ്രീലക്ഷ്മി .എസ്‌ .നായർ ,നീഷ്‌മ .കെ .പി എന്നിവർ സംസാരിച്ചു .
പ്രിൻസിപ്പൽ ഡോ .വി .ആർ .രാജേന്ദ്രൻ ,വൈസ് പ്രിൻസിപ്പൽ ഡോ .പ്രതാപ് സോംനാഥ്‌ ,സൂപ്രണ്ടുമാരായ ഡോ .എം .പി .ശ്രീജയൻ ,ഡോ .സി .ശ്രീകുമാർ ,ഡോ .ടി .പി .രാജഗോപാൽ ,ഡോ .പി .വിജയൻ ,ജനറൽ മെഡിസിൻ തലവൻ ഡോ .എൻ .കെ .തുളസീധരൻ ,എമർജൻസി മെഡിസിൻ തലവൻ ഡോ .ആർ .ചാന്ദിനി ,ഇൻഫെക്ഷൻ ഡിസീസ് തലവൻ ഡോ .ഷീല മാത്യു ,കമ്മ്യൂണിറ്റി മെഡിസിൻ തലവൻ ഡോ തോമസ് ബിനാ ,മൈക്രോ ബയോളജി ഹെഡ് ഡോ .ബീന ഫിലോമിന ,ചീഫ് നോഡൽ ഓഫീസർ ഡോ .കെ .ജി .സജിത്ത്  കുമാർ ,ആർ .എം .ഒ .രഞ്ജിനി .കെ ,നഴ്സിംഗ് ഓഫീസർ ഓമന തോമസ് ,നഴ്സിംഗ് സൂപ്രണ്ടുമാരായ സന്ധ്യ ,ശ്രീജ ,അമ്പിളി എന്നിവരെയും സഹപ്രവർത്തകരെയുമാണ് ആദരിച്ചത് .

Don't Miss
© all rights reserved and made with by pkv24live