ഒരു മാസം നീണ്ടു നിന്ന ചെറൂപ്പ പ്രീമിയർ ലീഗ് സമാപിച്ചു
ചെറൂപ്പ പ്രീമിയർ ലീഗ് ഫുഡ്ബോൾ മത്സരം സമാപിച്ചു
ചെറൂപ്പയിലേയും പരിസര പ്രദേശങ്ങളിലേയും എൺപതോളം കളിക്കാർ രജിസ്റ്റർ ചെയ്തു കൊണ്ട് എട്ട് മാനേജർമാരുടെ മേൽനോട്ടത്തിലാണ് മത്സരം നടന്നത്.
CK32 ചെറൂപ്പക്കെതിരെ ഒന്നിനെതിരെ 4 ഗോൾ നേടി കൊണ്ട് ആസ്പെയർ സിറ്റി വിജയി കളായി.
വിജയികൾക്ക് സമ്മർ ട്രേഡിങ്ങ് മദീന സ്പോൻസർ ച്ചെയ്യുന്ന വിന്നേർസ് ട്രോഫിയും , അൽറയ്താൻ കുയിമന്തി പെരുവയൽ നൽകുന്ന പ്രൈസ്മണിയും , അടുക്കള ഹോം നീഡേർസ് കല്ലേരി പുവാട്ട് പ്പറമ്പ് സ്പോൺസർ ചെയ്യുന്ന റന്നേഴ്സ് ട്രോഫിയും, കാലിക്കറ്റ് ലൈവ് മാവൂർ സ്പോൺസർ ചെയ്യുന്ന വ പ്രൈസ് മണിയും നൽകി.
ടൂർണമെന്റിന്റെ സമാപന ചടങ്ങിൽ ബഹുമാനപ്പെട്ട മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ കുട്ടി മാസ്റ്റർ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു ടൂർണമെന്റിൽ ടി കെ ബ്രദേർസ് ചെറൂപ്പ , ജുബുലാനി ചെറൂപ്പ , രസിക ഗ്രൂപ്പ് ചെറൂപ്പ, ടോപ്സി ചെറൂപ്പ ,റഡ് ഡവിൾസ് ചെറൂപ്പ, സ്പീഡ്ചെറൂപ്പ, എന്നീ 8 ടീം മാനേജർമാരുടെ കീഴിൽ ആണ് മത്സരം നടന്നത്.
സമാപന ചടങ്ങിൽ ചെയർമാൻ യു എ ഗഫൂർ അധ്യക്ഷത വഹിച്ചു ടി രഞ്ജിത്ത്,
പീ സലീം, ,എം പി ശ്രിനിവാസൻ ,ജഷീദ്, കെ എം അഷ്റഫ്, സൻഷീർ ,യു അസീസ് ഹുവൈസ് ഹാരിസ് ഫലാഹ് തുടങ്ങിയവർ പങ്കെടുത്തു
