പളുങ്ക്
ചിത്രകലാ ക്യാമ്പ്
കേരള ചിത്രകലാപരിഷത്ത്
കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
2021 മാർച്ച് 27ന് പള്ളിമൺ
ദേവൻ കലാഗ്രാമത്തിൽവച്ച് പളുങ്ക്
എന്നപേരിൽ ചിത്രകലാക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രശസ്ത കവിയും
ഗാനരചയിതാവുമായ ഇഞ്ചക്കാട് ബാലചന്ദ്രൻ
ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള
ചിത്രകലാ പരിഷത്ത് സംസ്ഥാന സെക്രട്ടറി
എവറസ്റ്റ് രാജ് മുഖ്യ പ്രഭാഷണം
നടത്തും.രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ നടക്കുന്ന ക്യാമ്പിൽ ജില്ലയിലെ പ്രമുഖ ചിത്ര
കാരന്മാർ പങ്കെടുക്കുമെന്ന്
ജില്ലാ പ്രസിഡന്റ് ബൈജു പുനുക്കൊന്നൂർ, ജില്ലാ സെക്രട്ടറി പ്രിൻസ് കല്ലട എന്നിവർ അറിയിച്ചു.
