ന്യായ് പദ്ധതി സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കും:
കെ മൂസ മൗലവി
പെരുവയൽ:
യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞ ന്യായ് പദ്ധതിയും 40 വയസ് കഴിഞ്ഞ വീട്ടമ്മമാർക്ക് മാസത്തിൽ നൽകുന്ന 2000 രൂപയും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മൂസ മൗലവി പ്രസ്താവിച്ചു .ദിനേശ് പെരുമണ്ണയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം
പെരുവയൽ
പഞ്ചായത്ത് യു.ഡി.എഫ് വനിത സംഗമം പുവ്വാട്ടുപറമ്പ് ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം .
വൈ .വി ശാന്ത അധ്യക്ഷത വഹിച്ചു.
സി.എം സദാശിവൻ ,ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ സുഹറാബി ,സുബിത തോട്ടാഞ്ചേരി ,സഫിയ കുന്ദമംഗലം ,സി.കെ ഫസീല ,ബിന്ദു പെരിങ്ങൊളം ,അനിത അനിഷ് ,സജിനി സംസാരിച്ചു.
