ജന മനസ്സുകൾ കീഴടക്കി പി.ടി.എ റഹീമിന്റ മണ്ഡല പര്യടനം ആദ്യഘട്ടം സമാപിച്ചു
ജനമനസ്സുകളിൽ ആവേശം വിതച്ച് അഡ്വ: പി.ടി.എ റഹീമിന്റെ ഒന്നാംഘട്ട മണ്ഡലം പര്യടനം സമാപിച്ചു.
രാവിലെ ഒളവണ്ണ പഞ്ചായത്തിലെ പുളേങ്കരയിൽ നിന്ന് ആരംഭിച്ച പര്യടനത്തിന് മുതുവനത്തറ മണക്കടവ് , കൊടൽ പാടം, കുഞ്ഞാമൂല പാറമ്മൽ കോഴിക്കോടൻ കുന്ന് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
കോഴിക്കോടൻ കുന്നിലെ പര്യടനത്തിനിടെ ഇടതുപക്ഷ സഹയാത്രികനും, മുതിർന്ന വോട്ടറുമായ ചെറൂട്ടിയെ സ്ഥാനാർത്ഥി സന്ദർശിച്ചു.
ഉച്ചഭക്ഷണ ശേഷം ചേരിപ്പാടം കൊടിനാട്ട്മുക്ക് ,ഒളവണ്ണ ബസാർ , മാവത്തും പടി,തൊണ്ടിലക്കടവ്, കയറ്റി, കടുപ്പിനി , നാഗത്തുംപാടം കമ്പിളിപറമ്പ് എന്നീ സ്വീകരണങ്ങൾക്ക് ശേഷം ഒടുബ്രയിൽ സമാപിച്ചു.
കുട്ടികളും ,മുതിർന്നവരുമടക്കം വൻജനാവലിയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ കാത്തിരുന്നത്
വിവിധസ്വീകരണ കേന്ദ്രങ്ങളിൽ പി.കെ പ്രേമനാഥ്,ഇ.വിനോദ്കുമാർ , ചൂലൂർ നാരായണൻ , പി.ഷൈ പു ,ഇ.എൻ പ്രേമനാഥൻ , മനോജ് പാലാത്തൊടി ,രാജീവ് പെരുമൺപുറ, കെ.എൻ ഗണേശൻ ,കെ. ഇ റഷീദ്,പി.കെ ഷമീം, സദാനന്ദൻ ,എം.ജയപ്രകാശൻ എന്നിവർ സംസാരിച്ചു.
