യു.ഡി.എഫ് മാവൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നിയോജക മണ്ഡലം വൈസ് ചെയർമാൻ കെ.പി.കോയ ഉദ്ഘാടനം ചെയ്തു
മാവൂർ:
കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ദിനേശ് പെരുമണ്ണയുടെ വിജയത്തിനായി മാവൂർ പഞ്ചായത്തിൽ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ '
മാവൂർ STU ഓഡിറ്റോറിയത്തിൽ ചേർന്ന ബൂത്ത്തല ചെയർമാൻ - കൺവീനർമാരുടെ യോഗം നിയോജക മണ്ടലം UDF വൈസ് ചെയർമാൻ കെ.പി.കോയ ഉദ്ഘാടനം ചെയ്തു. വളപ്പിൽ റസാഖ് അദ്ധ്യക്ഷത വഹിച്ചു.വി.കെ.റസാഖ്,പി.ഭാസ്ക്കരൻനായർ, ടി.പി.ഉണ്ണികുട്ടി, മങ്ങാട്ട് അബ്ദുറസാഖ്, എം.ഇസ്മായിൽ മാസ്റ്റർ, ടി.ഉമ്മർ മാസ്റ്റർ, എം.പി.അബ്ദുൽ കരിം, കെ.ആലിഹസ്സൻ, സി.പി. കൃഷ്ണൻ, എൻ.കെ.ബഷീർ, എ.കെ.മുഹമ്മദലി, യു.എ.ഗഫൂർ, കെ.സജി, കെ.എം.മുർത്താസ്, ബൂത്ത് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
