കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ
ഫറോക്ക് ഡിവിഷൻ കൺവെൻഷൻ ഐ.എൻ.ടി.യു.സി. ദേശീയ പ്രവർത്തക സമിതി അംഗം അഡ്വ.എം.രാജൻ ഉൽഘാടനം ചെയ്തു.
കെ.എസ്.ഇ. ബി യിലെ ധൂർത്ത് മൂലമുണ്ടായ അധിക ബാധ്യത ജനങ്ങളിൽ അടിച്ചേൽപ്പിച്ച ഇടത് പക്ഷത്തിന് തക്കതിരച്ചടി ജനങ്ങൾ നൽകുമെന്ന് ഐ.എൻ.ടി.യു.സി. ദേശീയ പ്രവർത്തക സമിതി അംഗം അഡ്വ.എം.രാജൻ പറഞ്ഞു. കേരള ഇലക്ട്രി സിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ഫറോക്ക് ഡിവിഷൻ കൺവെൻഷൻ രാമനാട്ടുകരയിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തെ ഇടത് ഭരണത്തിൽ കെ.എസ്.ഇ.ബി.യിൽ വർക്കർ കാറ്റഗറിയിലുളള ഒഴിവുകളിൽ നിയമനവും പ്രമോഷനും നടത്താതെ നിയമന നിരോധനം ആയിരുന്നുവെന്നും ഇതിനെതിരെ തൊഴിലാളികൾ ശക്തമായ തിരിച്ചടി നൽകുമെന്ന് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ചീഫ് കോർഡിനേറ്റർ സിബിക്കുട്ടി ഫ്രാൻസിസ് പറഞ്ഞു. 2011-2016ലെ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് 84 ഓളം സെക്ഷനിലെ വിവിധ തസ്തികകൾക്ക് അനുവാദം നൽകി. ഇതിലൂടെ ആയിരക്കണക്കിന് തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ നൽകാനും ജീവനക്കാർക്ക് പ്രൊമോഷൻ നൽകാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ഓഫീസർമാരെ ഇല്ലാത്ത തസ്തികകളിൽ നിയമിച്ചതായും അദ്ദേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡൻറ് എ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. പി.ഐ. അജയൻ , പി.ശ്രീവൽസൻ, രമേശൻ കിഴക്കയിൽ , മുരളീകൃഷ്ണൻ.പി. , സുനിൽകുമാർ കക്കുഴി, സുബ്രമണ്യൻ കെ., പി.ബി നീഷ്, സൈഫു . എൻ. കെ.എന്നിവർ പ്രസംഗിച്ചു.
