മുസ്വാഫഹ ദഅ്‌വ കാമ്പസ് വിസിറ്റ് സംഘടിപ്പിച്ചു
ഒളവണ്ണ :
എസ്എസ്എഫ് മദീനത്തു സിഎം ദഅ്‌വ സെക്ട്ടറിന്റെ കിഴിൽ മുസ്വാഫഹ ദഅ്‌വ വിസിറ്റ് സംഘടിപ്പിച്ചു. മത വിദ്യാർത്ഥികൾ ദഅ്‌വ മേഖലയിലേക്ക് വ്യാപൃതരാവുന്നതിനെ കുറിച്ചും പുതിയ കാലത്തെ മുസ്ലിം പണ്ഡിതൻമാരുടെ ഇടപെലിനെ കുറിച്ചും ചർച്ച ചെയ്തു. മദീനത്തു സിഎം ജനറൽ മാനേജർ റാഫി സഖാഫി ഒളവണ്ണ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ എസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സ്വഫ്‌വാൻ സഖാഫി, ഡിവിഷൻ ദഅ്‌വ സെക്രട്ടറി സയ്യിദ് അഹ്ദൽ ഹസ്സൻ ശാമിൽ ഇർഫാനി എന്നിവർ ക്ലാസ് എടുത്തു. സിറാജുദീൻ സഖാഫി, സ്വദീഖ് സഖാഫി,സഫീർ ശമിൽ ഇർഫാനി എന്നിവർ സംബന്ധിച്ചു. 'സമകാലിക ഇന്ത്യ; മുസ്‌ലിം ശാക്തീകരണത്തിൽ പണ്ഡിത ഇടപെടലുകളുടെ പ്രസക്തി ' എന്ന വിഷയത്തിൽ സിറാജുദീൻ ആക്കോട് പ്രബന്ധം അവതരിപ്പിച്ചു.മുഹമ്മദ് ജൂറൈജ് ഒളവണ്ണ സ്വാഗതവും സ്വാലിഹ് പള്ളിക്കൽ ബസാർ നന്ദി പറഞ്ഞു.
