ജവഹർ ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ജിഗ്ര വാഴക്കാടിന് ജയം.
മാവൂർ, ജവഹർ ഡേ ബോർഡിംഗ് സ്കൂളിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഈവനിംഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ജിഗ്ര വാഴക്കാടിന് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്ക് പ്രഭാത് കുനിയിലിനേയണവർ പരാജയപ്പെടുത്തിയത്.
മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ് കളിക്കാരുമായി പരിചയപ്പെട്ടു.ഇന്ന് (വ്യാഴം) ഇൻസാറ്റ് താമരശ്ശേരി യംഗ് സ്റ്റാർ കാരക്കുറ്റിയെ നേരിടും .കിക്കോഫ് 5.15 PM
