Peruvayal News

Peruvayal News

പൊടി ശല്യം:വാഹനം തടഞ്ഞ് പ്രതിഷേധ സമരം

പൊടി ശല്യം:വാഹനം തടഞ്ഞ് പ്രതിഷേധ സമരം 

തിരുവമ്പാടി: 
അഗസ്ത്യമുഴി- കൈതപ്പൊയിൽ റോഡ് നിർമ്മാണം പൂർത്തിയാകാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് തിരുവമ്പാടിയിൽ വ്യാപാരികളുടെ നേതൃത്വത്തിൽ നാഥ് കൺസ്ട്രക്ഷൻ വാഹനം തടഞ്ഞ് പ്രതിഷേധ സമരം നടത്തുന്നത്.

തിരുവമ്പാടി ബസ്റ്റാൻഡ് ജംങ്ഷനിലാണ് വാഹനം തടഞ്ഞ് റോഡിൽ ഇരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം വ്യാപാരം ഗണ്യമായി കുറഞ്ഞ ഈ സമയത്ത് റോഡു നിർമ്മാണം നടക്കാത്തതിലുള്ള സ്വോഭാവിക പ്രതിഷേധമാണ് നടക്കുന്നത്.

ഒരാഴ്ചയായി ടൗണിൽ പൊടിശല്യം നിയന്ത്രിക്കുന്നതിനായി വെള്ളം തളിക്കുന്നില്ല. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺട്രാക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് സമരക്കാർ പാഞ്ഞു.
Don't Miss
© all rights reserved and made with by pkv24live