Peruvayal News

Peruvayal News

ക്രസൻ്റ് ഫുട്ബോൾ അക്കാദമി രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസും, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ടിനും, വാർഡ് മെമ്പർ മാർക്കും സ്വീകരണവും നൽകി.

 
 
ക്രസൻ്റ് ഫുഡ്ബോൾ അക്കാദമി കോഴിക്കോടും യംഗ് സ്റ്റാർ കാരക്കുറ്റി സഹകരിച്ചുകൊണ്ട്  ക്രസൻ്റ് ഫുട്ബോൾ അക്കാദമി രക്ഷിതാക്കൾക്ക് മോട്ടിവേഷൻ ക്ലാസും കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ടിനും വാർഡ് മെമ്പർ മാർക്കും സ്വീകരണവും നൽകി. 


കൊടിയത്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ young സ്റ്റാർ സെക്രട്ടറി സുനിൽ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് റിയാസ് എബി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഫസൽ സംസാരിച്ചു .  എഡ്യു ഹബ് ഡയറക്ടർ ഫാസിൽ ക്ലാസ്സെടുത്തു.
ക്രസൻറ് ഫുട്ബോൾ അക്കാദമി ഉപഹാരം കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ടിന് ഷം ലൂലത്തിന് നൽകികാരക്കുറ്റി ക്ലബ്ബ്പ്രസിഡണ്ട് റിയാസ് Ap നിർവഹിച്ചു .വാർഡ് മെമ്പർ ഫസൽ റഹ്മാനുള്ളക്ക ഉപഹാരം കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷറർ അബ്ദുൽ അസീസ് ആരിഫ് നിർവഹിച്ചു.  ചടങ്ങിൽ ക്രസൻ്റ് അക്കാദമി ചെയർമാൻ പി.എം ഫയാസ് വെള്ളിമാടുകുന്ന് രക്ഷിതാക്കളോടും കുട്ടികളോടും സംവദിച്ചു. പ്രസ്തുത ചടങ്ങിൽ നൂറോളം കുട്ടികളും  രക്ഷിതാക്കളും പങ്കെടുത്തു . കോച്ച് കോഡിനേറ്റർ സാജിദ് കൊടിയത്തൂർ  നന്ദി പറഞ്ഞു.
 അക്കാദമി നല്ല രീതിയിൽ മുമ്പോട്ടു കൊണ്ടു പോകുന്നതിനു വേണ്ടി ഫുട്ബോൾ അക്കാദമി പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങളും ഇനിയും പുതിയ കുട്ടികളെ ക്യാമ്പിലേക്ക് എത്തിക്കുന്നതിന് പ്രസിഡണ്ടിൻ്റ്ഭാഗത്തുനിന്നും എല്ലാവിധ സഹായ സഹകരണങ്ങൾ ഉണ്ടാകും എന്ന് ഉറപ്പുനൽകി .
 (പുതിയ ബാച്ചിലേക്ക്  അഡ്മിഷൻ ആരംഭിച്ചു. അഞ്ചുവയസ്സുമുതൽ 15 വയസ്സു വരെയുള്ള കുട്ടികൾക്ക് ). ക്യാമ്പ് സമയം വെള്ളി, ശനി , ഞായർ ,തിങ്കൾ , ദിവസങ്ങളിൽ 4 മണി മുതൽ താല്പര്യമുള്ള കുട്ടികൾ താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ,നേരിട്ട് ഗ്രൗണ്ടിൽ വരുകയോ ചെയ്യേണ്ടതാണ്.ph: 9562214046

Don't Miss
© all rights reserved and made with by pkv24live