Peruvayal News

Peruvayal News

കുന്നമംഗലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.ടി.എ റഹീമിൻ്റെ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.


കുന്നമംഗലത്തെ ഇളക്കിമറിച്ച്  അഡ്വ. പി.ടി.എ റഹീമിന്റെ റോഡ് ഷോ

കുന്ദമംഗലം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പി.ടി.എ.റഹീമിന്റെ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ പൂവ്വാട്ടുപറമ്പിൽ നിന്നാരംഭിച്ച പരിപാടിയിൽ  കൊടികളും ചിഹ്നങ്ങളുമായി നൂറു കണക്കിന് യുവാക്കളാണ് പങ്കെടുത്തത്. 

പ്രായത്തെപോലും വകവെക്കാതെ നിരവധി പേരാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ  റോഡരികിൽ സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്യാൻ കാത്തിരുന്നത്. പത്ത് വർഷക്കാലം എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയായിരുന്നു സ്വീകരിക്കാൻ അണിനിരന്ന വൻ ജനാവലി. 

പെരുവയൽ, പെരുമണ്ണ, ഒളവണ്ണ, മാവൂർ, ചാത്തമംഗലം എന്നീ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി  കുന്ദമംഗലത്തെ പതിമംഗലത്ത് സമാപിച്ച റോഡ്‌ ഷോയിൽ മണ്ഡലം കൺവീനർ പി.കെ പ്രേമനാഥ്, ഇ വിനോദ് കുമാർ, ചൂലൂർ നാരായണൻ, സി.കെ ഷമീം, കെ. ഭരതൻ മാസ്റ്റർ, മെഹബൂബ് കുറ്റിക്കാട്ടൂർ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു

Don't Miss
© all rights reserved and made with by pkv24live