മാവൂർ പഞ്ചായത്ത് UDF തെരഞ്ഞെടുപ്പ് റാലിയോടനുബന്ധിച്ച് കൽപ്പള്ളിയിൽ നടത്തിയ പൊതുസമ്മേളനം
മുസ്ലിം ലീഗ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ: പി.എം.എ.സലാം ഉദ്ഘാടനം ചെയ്തു.
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
𝟎𝟑-𝟎𝟒-𝟐𝟎𝟐𝟏
കിറ്റ് നൽകി ചെപ്പടിവിദ്യ കാണിച്ചാലും അഴിമതിക്കഥകൾ മായ്ക്കാൻ കഴിയില്ലെന്ന്
മുസ്ലിം ലീഗ് സംസ്ഥാന ജന:സെക്രട്ടറി അഡ്വ: പി.എം.എ.സലാം അഭിപ്രായപ്പെട്ടു.
മാവൂർ പഞ്ചായത്ത് യൂ ഡി.എഫ് റാലിയുടെ സമാപന സമ്മേളനം കൽപ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂ ഡി.എഫ്
തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ വി.എസ് രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായ കാദർ മാസ്റ്റർ,
യു.ഡി.എഫ് നേതാക്കളായ
കെ മൂസ മൗലവി, എ.ടി ബഷീർ, കെ.പി കോയ, ടി പി ചെറൂപ്പ,
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഉമ്മർ മാസ്റ്റർ, കെ.പി സഹദേവൻ, എൻ.പി അഹമ്മദ് ,എം.ഗോപാലകൃഷ്ണൻ, ചിറ്റടി അഹമ്മദ് കുട്ടി ഹാജി എന്നിവർ സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി പഞ്ചായത്ത് ജന: കൺവീനർ വി.കെ റസാഖ് സ്വാഗതവും
കൺവീനർ ഉമ്മർ ചെറൂപ്പ നന്ദിയും പറഞ്ഞു.
മാവൂരിൽ നിന്ന് തുടങ്ങിയ യൂ.ഡി.എഫ് റാലിയുടെ ഫ്ലാഗ് ഓഫ്
മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ശാഫി ചാലിയം നിർവ്വഹിച്ചു.
മങ്ങാട്ട് അബ്ദുറസാഖ്,എം ഇസ്മായിൽ മാസ്റ്റർ, പി ഭാസ്കരൻ നായർ, ടി.ടി ഖാദർ, കെ അലി ഹസ്സൻ, എം.പി അബ്ദുൽ കരീം, വളപ്പിൽ റസാഖ്, കെ.എം അപ്പു കുഞ്ഞൻ, കെ.പി രാജശേഖരൻ, ടി രഞ്ജിത്ത്, ടി പി ഉണ്ണിക്കുട്ടി, ഒ.എം നൗഷാദ്, യൂ.എ ഗഫൂർ, നിധീഷ് നങ്ങാലത്ത്, കെ.എം മുർത്താസ്, ഒ.പി അബ്ദുസ്സമദ്,
എന്നിവർ നേതൃത്വം നൽകി.