തനിക്കു കളഞ്ഞുകിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചേല്പിച്ചു മാതൃകയായി യുവതി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
𝟎𝟑-𝟎𝟒-𝟐𝟎𝟐𝟏
പെരുമണ്ണ :
തനിക്കു കളഞ്ഞുകിട്ടിയ ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമസ്ഥന് തിരിച്ചേല്പിച്ചു മാതൃകയായി അമ്പലകണ്ടി പ്രസന്ന. ഇന്നലെ വൈകീട്ടാണ് പ്രസന്നക്ക് സ്വർണ്ണം കളഞ്ഞ് കിട്ടിയത്.
പെരുമണ്ണ ടിന്റ് സ്റ്റുഡിയോയില്‍ തന്റെ മകളുടെ ഫോട്ടോ എടുക്കാൻ വന്നതായിരുന്ന മാതൃഭൂമി ജീവനക്കാരനായ ജയ ചന്ദ്രൻ ഫോട്ടോ എടുത്ത് തിരിച്ച് വീട്ടില്‍ എത്തി നോക്കിയപ്പോഴാണ് സ്വര്‍ണ്ണ മാല നഷ്ട്ടപെട്ടതായി തിരിച്ച് അറിഞ്ഞത്. അപ്പോൾ തന്നെ ടിന്റ് സ്റ്റുഡിയോ ഉടമ ബാബു വിനെ വിവരം അറിയിച്ചു. പെരുമണ്ണ ബാങ്കിന്റെ സമീപത്ത് നിന്ന് നിന്ന് സ്വർണ്ണ മാല പ്രസന്നയക്ക് കിട്ടിയ ഉടനെ തന്നെ ഭർത്താവ് രവിക്ക് ഒപ്പം ടിന്റ് സ്റ്റുഡിയോയില്‍ എത്തുകയും തുടർന്ന് സ്റ്റുഡിയോ ഉടമസ്ഥൻ മുഖാന്തരം മാലയുടെ ഉടമ ജയചന്ദ്രന് കൈ മാറുകയും ചെയതു.