പെരുവയൽ:
പരേതനായ കുറ്റിക്കാട്ടൂർ ചെറുകര ചെക്കുട്ടിയുടെ മകനും
മുതിർന്ന കോൺഗ്രസ് നേതാവുമായ സി മാധവദാസ് (73) അന്തരിച്ചു.
രോഗ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
കുന്ദമംഗലം നിയോജകമണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രക്ഷാധികാരി, ഡി സി സി സെക്രട്ടറി, , എന്നീ പദവികൾ വഹിച്ചു വരികയായിരുന്നു.കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ മാധവദാസ് മീഞ്ചന്ത ആർട്സ് കോളേജ് ചെയർമാൻ ആയി .
മുൻ പെരുവയൽ പഞ്ചായത്ത് മെമ്പർ , പ്രസിഡണ്ട് ,വൈസ് പ്രസിഡണ്ട്,കുറ്റിക്കാട്ടൂർ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എന്നീ പദവികകളും വഹിച്ചിരുന്നു.
ഭാര്യ ജിനി ദാസ് ,ജിതിൻ ദാസ് ,ധന്യശ്രീ ,മരുമകൾ ആദിത്യ .