കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ്
യുവ കൂട്ടായ്മയുടെ കാര്‍ഷിക വിളവെടുപ്പ്
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
𝐃𝐚𝐭𝐞:𝟐𝟏-𝟎𝟒-𝟐𝟎𝟐𝟏
മാവൂർ:
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്ന കാര്‍ഷിക പദ്ധതി നാട്ടുപച്ചയുടെ വിളവെടുപ്പ് ഉദ്ഘാടനം മാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി ഉമ്മര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു.
നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു.
മാവൂര്‍ പഞ്ചായത്തിലെ ചെറൂപ്പയിൽ എ കെ മുഹമ്മദലി സാഹിബ് വിട്ടു നൽകിയ ഒന്നര ഏക്കര്‍ കൃഷിയിടത്തിൽ കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസായിരുന്നു നാട്ടുപച്ചക്ക് തുടക്ക കുറിച്ചത്. മഞ്ഞള്‍, വാഴ, ചേന, ചേമ്പ്, കപ്പ, തുടങ്ങിയ ഇടവിള കൃഷികളാണ് കാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ആരംഭിച്ചിരുന്നത്. ഇതിന്‍റെ വിളവെടുപ്പാണ് ഇപ്പോള്‍ നടത്തിയത്.
യൂത്ത് ലീഗ് ട്രഷറർ കുഞ്ഞി മരക്കാർമലയമ്മ , ഭാരവാഹികളായ ഐ സൽമാൻ, സൈഫുദ്ധീൻ കെ പി, ടി പി എം സാദിഖ്, എൻ എ അസീസ്, ശാക്കിർ പാറയിൽ, മുർത്താസ് കെ എം, ഹബീബ് ചെറൂപ്പ, സിദ്ധീഖ് ബാവുട്ടൻ സംബന്ധിച്ചു. കൃഷി സമിതി ചെയര്‍മാന്‍ യു എ ഗഫൂര്‍ സ്വാഗതവും കൺവീനർ നൗഷാദ് പുത്തൂർ മഠം നന്ദിയും പറഞ്ഞു. കാർഷിക പദ്ധതിയുടെ രണ്ടാം ഘട്ടമായി അടുക്കള പച്ച അടുക്കള തോട്ടം, മത്സ്യ കൃഷി, ഫാമിംഗ് എന്നിവ ആരംഭിക്കുമെന്ന് നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയിച്ചു.