Peruvayal News

Peruvayal News

mavoor

സിദ്ധിഖ് കാപ്പൻ യൂത്ത് ലീഗ് ദേശവ്യാപക പ്രതിഷേധത്തിൽ പങ്കാളിയായി കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ 

മാവൂർ :
ഉത്തർപ്രദേശ് മഥുര ജയിലിൽ നിന്ന് കോവിഡ് രോഗബാധിതനായി ഗുരുതരാവസ്ഥയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നീതി ലഭ്യമാക്കണം  എന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ദേശവ്യാപകമായി സംഘടിപ്പിച്ച പ്രൊട്ടസ്റ്റ് വാളിൽ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികൾ കുടുംബ സമേതം പങ്കാളികളായി.


രാജ്യ മനസാക്ഷിയെ  ഞെട്ടിച്ച ഹഥ്റാസിലെ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്യാനാണ് സിദ്ധീഖ് കാപ്പൻ ഉത്തർപ്രദേശിലെത്തിയത്. അവിടെ വച്ച് യു പി പോലീസ് അറസ്റ്റ് ചെയ്ത് യു എ പി എ ചുമത്തുകയായിരുന്നു.രാജ്യവ്യാപകമായി മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധമുയർത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ ജയിലിൽ വച്ച് കോവിഡ് രോഗബാധിതനായ സിദ്ദീഖ് കാപ്പന് മതിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട് എന്നാണ് ജയിലധികൃതർ പറഞ്ഞിരുന്നത്.


കഴിഞ്ഞ ദിവസം കാപ്പൻ ഭാര്യ റൈഹാനത്തുമായി സംസാരിക്കുമ്പോഴാണ്  ആശുപത്രിയിൽ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിൻ്റെ കഥ പുറം ലോകം അറിഞ്ഞത്. ചികിത്സയുടെ പേരിൽ  ആശുപത്രിയിൽ  കെട്ടിയിട്ട് പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാൻ അനുവദിക്കാതെ ക്രൂരമായി പീഡിപ്പിക്കുകയാണ്.


 ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെ യാണ് രാജ്യവ്യാപകമായി യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്. മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ ശവപ്പറമ്പായി ഇന്ത്യ മാറുന്നതിൻ്റെ കൂടി തെളിവാണ് കാപ്പൻ സംഭവം.കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കുക, ജാമ്യം അനുവദിക്കുക, യു എ പി എ പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന  പ്രോട്ടസ്റ്റ് വാളിൽ കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ഒ എം നൗഷാദ്, ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ്, വൈസ് പ്രസിഡന്റ്‌ ഐ സൽമാൻ, നൗഷാദ് പുത്തൂർമഠം,എം എസ് എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ സമദ് പെരുമണ്ണ, റിയാസ് പുത്തൂർ മഠം എന്നിവർ കുടുംബ സമേതം പങ്കാളികളായി

Don't Miss
© all rights reserved and made with by pkv24live