മഴയെത്തും മുമ്പെ വാർഡ് ശുചീകരിച്ചു
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് അഞ്ച് മഴക്കാലത്തിനു മുമ്പായി വാർഡ് മെമ്പർ പി.കെ അബ്ദുൽ ഹഖീം മാസ്റ്ററുടെ നേതൃത്വത്തിൽ വാർഡ് കുടു:ബശ്രീയുടെയും, തൊഴിലുറപ്പ് തൊഴിലാളികളുടെയും, സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വാർഡിലെ മുഴുവൻ വീടുകളിലെയും പ്ലാസ്റ്റിക്ക്, ചെരിപ്പുകൾ, കുപ്പികൾ ,തുണിത്തരങ്ങൾ എന്നിവ ശേഖരിച്ച് നൽകിയത്. മഴയെത്തും മുമ്പ് ശുചീകരിച്ച് മാറാവ്യാധി രോഗങ്ങളിൽ നിന്നും നാടിനെ രക്ഷിക്കുകയാണ് ഇത് മൂലം നടന്നത്.
300ൽ പരം ചാക്കുകളിലാണ് വേഴ്സ്റ്റ് നൽകിയത്. പുറത്തുള്ള പ്രൈവറ്റ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. പ്രവർത്തികൾക്ക് വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ,മുൻ വാർഡ് മെമ്പർ പി. നുസ്റത്ത്, കുടു:ബ ശ്രീ അംഗങ്ങളായ ജാസ്മിൻ പരപ്പൻകുഴി,രേഖാ മാധവൻ, നിസാർ ബാപ്പു, ബുഷ്റ ആലുംക്കണ്ടി, ശ്രീലത വേടങ്ങൽ, കൗസല്യ, ബിന്ദു, നളിനി, ഷൈജ, സലീന, ഹൈറുന്നീസ , ഹലീമ, നദീറ എന്നിവർ നേതൃത്വം നൽകി