കോവിഡ് രണ്ടാംഘട്ട വ്യാപനം:
ജനങ്ങൾ കോവിഡ് മാര്‍ഗ നിർദ്ദേശങ്ങൾ പൂര്‍ണമായും പാലിക്കണം:!
ഷാജി പുത്തലത്ത്:
(പ്രസിഡന്റ്,
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് )
പെരുമണ്ണ:
കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായതിനാൽ ജനങ്ങൾ കൊവിഡ് മാര്‍ഗ നിർദ്ദേശങ്ങൾ പൂർണമായും ഗൗരവത്തിലെടുത്ത് പാലിക്കണമെന്ന് പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് പഞ്ചായത്തിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഇന്നലെ പഞ്ചായത്ത് ഹാളിൽ മാധ്യമ പ്രവർത്തകരുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തിൽ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി
പഞ്ചായത്തിലെ വാർഡുകളിലെ ആര്‍ ആര്‍ ടി മെമ്പര്‍മാരുടെ എണ്ണം 15 ൽ നിന്ന് 20 ആക്കി ഉയർത്തും .
വാക്സിൻ അഭാവം ഉള്ളത് കൊണ്ട് വാക്സിൻ കിട്ടുന്ന മുറക്ക് വാക്സിനേഷൻ നടത്തും.
സെക്കന്‍ഡ് ഡോസിനാണ് പ്രാധാന്യം നല്‍കുക.
സ്കൂൾ അധ്യാപകരുടെ സഹായത്തോടെ കോവിഡ് പോസിറ്റീവ് ആയവരുടെ കോൺടാക്ട് ട്രൈസിംഗ് കണ്ടെത്തി കോൺടാക്ട് ലിസ്റ്റില്‍ ഉള്ളവരെ ടെസ്റ്റിന് വിധേയമാക്കും.
നിലവില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ആണ് ടെസ്റ്റ് നടക്കുന്നത് . ടെസ്റ്റ് കിറ്റ് കിട്ടുന്നതിൽ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്, ടെസ്റ്റ് കിറ്റ് കൂടുതൽ ലഭ്യമാകുന്ന മുറക്ക് ടെസ്റ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും പ്രസിഡൻ് പറഞ്ഞു..
പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കൊണ്ടുവരാന്‍ ഉള്ള ആവശ്യമായ നടപടികള്‍ ആണ് പഞ്ചായത്ത്, പ്രാഥമിക ആരോഗ്യകേന്ദ്രം, വാര്‍ഡ് തല ആര്‍ ആര്‍ ടി സംയുക്തമായി നടത്തികൊണ്ടിരിക്കുന്നത്.
രണ്ട് ആഴ്ചയോട് കൂടി ടി പി ആര്‍ കുറച്ചു കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ പ്രവർത്തനങ്ങളും.
കൊവിഡ് ടെസ്റ്റ് ചെയ്യാൻ യാത്ര ബുദ്ധിമുട്ട് നേരിടുന്നവർക്കായി ഇ എം എസ് റിലീഫ് സെന്റര്‍, സി എച്ച് റിലീഫ് സെന്റര്‍, മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ ആംബുലന്‍സ് കൂടാതെ, ഹെല്‍ത്ത് സെന്ററിന്റെ ആംബുലന്‍സ്, തിരഞ്ഞെടുത്ത ഓട്ടോകൾ , പയ്യടിമീത്തൽ ഗവ: എൽ പി സ്കൂളിൻ്റെ സ്കൂൾ വാന്‍ എന്നിവ ഉപയോഗിക്കും.
കൂടാതെ പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവടങ്ങളില്‍ ഓക്‌സിജന്റെ ലഭ്യത ഉറപ്പ് വരുത്തും. പഞ്ചായത്തിനെ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരാൻ ജനങ്ങൾ പൂര്‍ണമായി സഹകരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
60 വയസ്സിനു മുകളിൽ ഉള്ളവരും 10 വയസ്സിനു താഴെയുള്ള കുട്ടികളും കഴിവിന്റെ പരമാവതി വീടുകളിൽ തന്നെ കഴിയണം.
ഇത്തരക്കാർക്ക് വല്ല സേവനവും ആവശ്യമായി വന്നാൽ വാർഡ് മെമ്പറെയോ വാർഡ് ആർ ആർ ടി പ്രവർത്തകരെയോ ബന്ധപ്പെടാവുന്നതാണ്.
പകൽ സമയങ്ങളിൽ ജനങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങുന്നതും രാത്രികാലങ്ങളിൽ പലയിടങ്ങളിലും ആളുകൾ അനാവശ്യമായി കൂട്ടം കൂടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
എല്ലാവരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം പിന്തിരിയണമെന്നും നമ്മുടെ പെരുമണ്ണയെ കൊവിഡ് മുക്ത പഞ്ചായത്തായി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്നും പ്രസിഡണ്ട് ഷാജി പുത്തലത്ത് അഭ്യർത്ഥിച്ചു.