അരിമ്പ്ര മമ്മദിന്റെ ഓർമക്കായി കോവിഡ് രോഗികൾക്കായി പത്ത് പൾസോക്സീമീറ്ററും മെഡിക്കൽ കിറ്റും ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്ന് കൈമാറി.
മാവൂർ :
അരിമ്പ്ര മമ്മദിന്റെ സ്മരണക്കായി ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡിലെ കോവിഡ് രോഗികൾക്കായി രോഗ തീവ്രത അളക്കുന്ന അത്യാവശ്യ ഉപകരണമായ പത്ത് പൾസൊക്സീമീറ്റരും മെഡിക്കൽ കിറ്റും ബഹുമാനപെട്ട കുന്നമംഗലം MLA ശ്രീ. PTA റഹീം, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർക്ക് വേണ്ടി JHI ശ്രീ. അബ്ദുറഷീദ്ന്ന് കൈമാറി. ചടങ്ങിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീ. ശിവദാസൻ ബംഗ്ലാവിൽ, സാലിം പാഴുർ, ടി. കെ. നാസർ, RRT മെമ്പർമാരായ സലാം കെ. എം, ഹമീദ് നാരങ്ങാളി, ഗിരീഷ് എന്നിവർ സംബന്ധിച്ചു.