ഏഴ് മാസത്തെ പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക്
മാതൃകയായി അധ്യാപകൻ
ഏഴ് മാസത്തെ പെൻഷൻ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി റിട്ടയേർഡ് അധ്യാപകൻ മാതൃകയായി. ചാത്തമംഗലം പഞ്ചായത്തിലെ പൂളക്കോട് പാറക്കൽ അച്ചുതൻ മാസ്റ്ററാണ് തൻ്റെ ഏഴ് മാസത്തെ പെൻഷൻ തുകയായ 1,05,000 രൂപ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പി.ടി.എ റഹീം എം.എൽ.എയെ ഏൽപ്പിച്ചത്.
2018, 2019 വർഷങ്ങളിലെ പ്രളയകാലത്ത് തൻ്റെയും ഭാര്യയുടേയും പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകി ഈ ദമ്പതികൾ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അച്യുതൻ മാസ്റ്ററുടെ ഭാര്യ ഡോ. സരസ്വതി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, വാർഡ് മെമ്പർ കെ ജയപ്രകാശ്, ടി.കെ മുരളീധരൻ, പി പ്രവീൺകുമാർ സന്നിഹിതരായിരുന്നു.