കുന്ദമംഗലം മണ്ഡലത്തിൽ
1.95 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു
കുന്ദമംഗലം മണ്ഡലത്തിൽ
കഴിഞ്ഞ വര്‍ഷം നടപ്പില്‍ വരുത്താന്‍ സാധിക്കാതെ വന്ന പ്രവൃത്തികള്‍ക്ക് 1.95 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
ഒളവണ്ണ ആയുര്‍വേദ ആശുപത്രി: 64 ലക്ഷം, ഒളവണ്ണ സി.എച്ച്.സി ഇ-ഹെല്‍ത്ത് പദ്ധതി: 11.17 ലക്ഷം, കുറ്റിക്കാട്ടൂർ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കളിസ്ഥലം: 30 ലക്ഷം, ചാത്തമംഗലത്ത് ഭിന്നശേഷി
കുട്ടികള്‍ക്കുള്ള ബഡ്സ് സ്കൂള്‍ നിര്‍മ്മാണം: 75 ലക്ഷം, കാരന്തൂര്‍ എ.എം.എല്‍.പി സ്കൂള്‍ കിച്ചണ്‍: 10 ലക്ഷം, ഒളവണ്ണ പഞ്ചായത്തിലെ കളത്തില്‍തൊടി
വാരിയംവീട് റോഡ്: 4.5 ലക്ഷം എന്നീ പ്രവൃത്തികള്‍ക്കാണ് തുക അനുവദിച്ചതെന്നും എം.എല്‍.എ പറഞ്ഞു.