ദുരിതാശ്വാസ നിധിയിലേക്ക് തെങ്ങുകയറ്റ തൊഴിലാളിയുടെ കൈത്താങ്ങ്
തെങ്ങുകയറ്റ തൊഴിലാളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി ശ്രദ്ധേയനായി. കാരന്തൂര്‍ ചോലക്കമീത്തല്‍ സി.എം ഗോവിന്ദനാണ് 10,276 രൂപ വാക്സിന്‍ ചാലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
നല്‍കുന്നതിന് പി.ടി.എ റഹീം എം.എല്‍.എയെ ഏല്‍പ്പിച്ചത്.
കുന്ദമംഗലം മണ്ഡലത്തില്‍ നിന്നും പി.ടി.എ റഹീം എം.എല്‍.എക്ക് ഇത്തവണ ലഭിച്ച ഭൂരിപക്ഷം 10,276 ആയതിനാലാണ് അതേ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍
എണ്‍പത്തൊന്നാം വയസിലും തെങ്ങ് കയറ്റം തുടരുന്ന ഇദ്ദേഹം തീരുമാനിച്ചത്.
എം.കെ മോഹന്‍ദാസ്, സി സോമന്‍, പി അശ്റഫ് ഹാജി, ഇ സദാനന്ദന്‍
സന്നിഹിതരായിരുന്നു.