Peruvayal News

Peruvayal News

മാവൂർ കുറ്റിക്കടവിൽചെറുപുഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കരയിടിഞ്ഞു.


മാവൂർ കുറ്റിക്കടവിൽ
ചെറുപുഴയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കരയിടിഞ്ഞു. 

      𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
           19-08-2021



മാവൂർ:
മാവൂർ കുറ്റിക്കടവിൽ കുന്നുമാർ മണ്ണിൽ അബ്ദുൽ റസാഖിൻ്റെ സ്ഥലമാണ് ചെറുപുഴയിൽ ഇടിഞ്ഞു വീണത്.
അഞ്ച് മീറ്ററോളം സ്ഥലം ചെറുപുഴയിൽ ഇടിഞ്ഞു പോയി.
ഇവിടെയുണ്ടായിരുന്ന
തെങ്ങും, കവുങ്ങും മറ്റ് മരങ്ങളും പുഴയിൽ ഒലിച്ചുപോയിട്ടുണ്ട്.
കൂടാതെ ഇടിഞ്ഞു വീണതിനോട് ചേർന്ന ഏതാനും ഭാഗം ഏതു നിമിഷവും വീഴാവുന്ന നിലയിലുമാണ്. നേരത്തെ  കലക്റ്റർക്കും പഞ്ചായത്തിലും, വില്ലേജ് ഓഫീസിലും പരാതികൾ നൽകിയിരുന്നു.
അതിനൊന്നും ഒരു നടപടിയുമുണ്ടായിട്ടില്ല. അതിനിടയിലാണ് ഇപ്പോൾ തൊട്ടടുത്ത വീടിന് പോലും ഭീഷണി ഉയർത്തികരയിടിഞ്ഞത്. കരയിടിഞ്ഞ സ്ഥലം ഗ്രാമ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു.
 മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി
വൈസ് :പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്, ബ്ലോക്ക് അംഗം രജിത സത്യൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ 
ആറ്റാഞ്ചേരി മീത്തൽ, ടി.ടി.ഖാദർ, ഫാത്തിമ ഉണിക്കൂർ, ഗീതാമണി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

Don't Miss
© all rights reserved and made with by pkv24live