പെരുവയൽ പഞ്ചായത്തിലെ കുടിവെള്ള ലഭ്യതക്ക് സംവിധാനമായി
𝐏𝐭𝐯𝟐𝟒𝐥𝐢𝐯𝐞 𝐎𝐧𝐥𝐢𝐧𝐞 𝐌𝐞𝐝𝐢𝐚
👁️🗨️14-06-2021
പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുടിവെള്ളമെത്തിക്കുന്നതിന് തടസ്സമായി നിന്ന കറുത്തേടത്ത് കടവ് ഇൻ്റർ കണക്ഷൻ പ്രവൃത്തി പൂർത്തീകരിച്ച് കമ്മീഷൻ ചെയ്തതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പെരുവയൽ ഗ്രാമപഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചിരുന്നുവെങ്കിലും പെരുമണ്ണ ഗ്രാമപഞ്ചായത്തിൻ്റെ അതിർത്തി വരെ എത്തിച്ച കുടിവെള്ളം പെരുവയൽ പഞ്ചായത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചിരുന്നില്ല.
കുറിഞ്ഞേടത്ത്പാലത്ത് പൈപ്പ് ലൈനുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് സാധിക്കാതിരുന്നതായിരുന്നു ഇതിന് കാരണം.
പെരുമണ്ണ, പെരുവയൽ പഞ്ചായത്തുകളിലെ പൈപ്പ് ലൈനുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന് പുതിയ പദ്ധതി തയ്യാറാക്കുകയും ആയതിന് ആവശ്യമായ തുക വകയിരുത്തുകയും ചെയ്തതോടെയാണ് കുടിവെള്ളക്ഷാമം നേരിടുന്ന പെരുവയൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളമെത്തിക്കാൻ സാധിച്ചതെന്നും എംഎൽ.എ പറഞ്ഞു.