മലർവാടി പ്രശ്നോത്തരി സമ്മാനദാനം
കുന്നമംഗലം :
മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ അൽ റയ്യാൻ പ്രശ്നോത്തരിയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി സംസ്ഥാന സെക്രട്ടറി മുസ്തഫ മങ്കട ഉദ്‌ഘാടനം ചെയ്തു.
ജെനിൻ അബ്ദുന്നാസർ, ലിബ സി. എന്നീ വിദ്യാർത്ഥികൾ ആണ് സംസ്ഥാന തല വിജയികൾ.
മലർവാടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഷാനവാസ്ആരാമം, കുന്നമംഗലം ഏരിയ കോഡിനേറ്റർ കെ.കെ. അബ്ദുൽ ഹമീദ്, ജമാഅത്തെ ഇസ്‌ലാമി കുന്നമംഗലം പ്രാദേശിക അമീർ നിസാർ പി.പി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് എൻ. ദാനിഷ്, മാക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ എം.കെ. സുബൈർ, സാലിഹ ടീച്ചർ, അബ്ദുന്നാസർ തുടങ്ങിയവർ സംസാരിച്ചു. മലർവാടി ജില്ലാ കോഡിനേറ്റർ ബഷീർ പാലത്ത് സ്വാഗതവും സംസ്ഥാന സമിതി അംഗം നുഹ്മാൻ പിണങ്ങോട് സമാപന പ്രഭാഷണവും നിർവഹിച്ചു.