Peruvayal News

Peruvayal News

ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡ് പ്രവൃത്തി ത്വരിതപ്പെടുത്താന്‍ തീരുമാനമായി

ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡ് പ്രവൃത്തി 
ത്വരിതപ്പെടുത്താന്‍ തീരുമാനമായി

ചാത്തമംഗലം വേങ്ങേരിമഠം പാലക്കാടി റോഡിന്‍റെ പ്രവൃത്തികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് തീരുമാനമായി. ഇതുസംബന്ധിച്ച് ചര്‍ച്ച 
ചെയ്ത് തീരുമാനമെടുക്കുന്നതിന് പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. 

കയ്യേറ്റമുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ കോടതി സ്റ്റേ ഇല്ലാത്തവ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ഈ 
മാസം 23 ന് ആരംഭിക്കും.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ കണ്‍വീനറായി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റി പുനസംഘടിപ്പിക്കുകയും കമ്മറ്റിയുടെ നേതൃത്വത്തില്‍ പതിനെട്ടാം തീയതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും തീരുമാനിച്ചു.

പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി 
ശിവദാസന്‍ നായര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം സുഷമ, മെമ്പര്‍മാരായ ഷീസ, അജീഷ്, 
വിദ്യുല്‍ലത, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.കെ വീനീത് കുമാര്‍, അസി. എഞ്ചിനീയര്‍ ജി ബിജു, ഇ വിനോദ് കുമാര്‍, എ രവീന്ദ്രന്‍, 
കെ.കെ സദാനന്ദന്‍, കല്‍പളളി നാരായണന്‍ നമ്പൂതിരി, കെ അബൂബക്കര്‍, എ ഷിജുലാല്‍ 
സംസാരിച്ചു.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live