പെരുമണ്ണയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ പഞ്ചാത്ത്പ്രസിഡന്റിന്റെ വാർഡിലെ കുറ്റകരമായ അനാസ്ഥക്കെതിരെ യൂത്ത് ലീഗ്
പെരുമണ്ണ :
കോവിഡ് പ്രതിരോധത്തിന്റെഭാഗമായി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് കല്യാണങ്ങൾ 20 പേരിൽ ഒതുക്കി കൊണ്ടും മരണ വീടുകൾ ആളുകളെ നിയന്ത്രിച്ചു കൊണ്ടും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും മുന്നോട്ടു പോകുമ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ സ്വന്തം വാർഡിൽ ഒരു കല്യാണ വീടുമായി ബന്ധപ്പെട്ട 37 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കുറ്റകരമായ അനാസ്ഥയാണെന്ന് യൂത്ത് ലീഗ്അഭിപ്രായപ്പെട്ടു. പെരുമണ്ണ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചക്കെതിരെ യൂത്ത് ലീഗ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി പെരുമണ്ണയിൽ പ്രതിഷേധം സംഘടിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സി.നൗഷാദ് പുത്തൂർമഠം ഉദ്ഘാടനം ചെയ്തു എൻ. ടി അബ്ദുള്ള നിസാർ അധ്യക്ഷത വഹിച്ചു ,മുനീർ പുത്തൂർമഠം,അഷ്റഫ്.പി, നൗഫൽ എ., നവാസ് നൗഫാൻ തുടങ്ങിയവർ പങ്കെടുത്തു
റിയാസ് പുത്തൂർമഠം സ്വാഗതവും ഹബീബ് പെരിശ്ശേരി നന്ദിയും പറഞ്ഞു
