Peruvayal News

Peruvayal News

പാവപ്പെട്ടവന്റെ നിലനിൽപ്പിനെത്തന്നെ ഹനിക്കും വിധം ഇന്ധന വിലവർദ്ധനവ്


ഭരണകൂടങ്ങൾ കോർപ്പറേറ്റുകൾക്ക് വേണ്ടി നില കൊള്ളുന്നു - നിജേഷ് അരവിന്ദ്:
പെട്രോൾ, ഡീസല്‍, പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധ സമരം നടത്തി രാജീവ് ജി കൾച്ചറൽ സെൻ്റർ
 പെരുമണ്ണ : 
പാവപ്പെട്ടവന്റെ നിലനിൽപ്പിനെത്തന്നെ ഹനിക്കും വിധം പാചക വാതകത്തിന്റയും പെട്രോൾ,ഡീസൽ നിത്യോപയോഗ വസ്തുക്കളുടെയും വില കുതിച്ചുയർന്നിട്ടും അത് കണ്ടില്ലെന്ന് നടിച്ച് കോർപ്പറേറ്റുകൾക്ക് ഓശാന പാടുന്ന കേന്ദ്ര-കേരള സർക്കാരുകൾക്കെതിരെ ശക്തമായ സമര പരിപാടികൾ സംഘടിപ്പിച്ച് തിരിച്ചടിക്കുമെന്നും ഇത്തരം സമര പരിപാടികൾ അതിന്റെ തുടക്കമാണെന്നും നിജേഷ് അരവിന്ദ് പറഞ്ഞു. പെരുമണ്ണ പെട്രോൾ പമ്പിനു മുമ്പിൽ പെരുമണ്ണ രാജീവ് ജി കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പ്രതിഷേധ സമര പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി.സി.സി. ജനറൽ സെക്രട്ടറി. പരിപാടിയിൽ രാജീവ് ജി കൾച്ചറൽ സെന്റർ ചെയർമാൻ ഹരിദാസ് പെരുമണ്ണ അദ്ധ്യക്ഷത വഹിച്ചു. പെരുമണ്ണ മണ്ഡലം പ്രസിഡണ്ട് എം.എ. പ്രഭാകരൻ, പെരുവയൽ ബ്ലോക്ക് കോൺഗ്രസ്സ് വൈ . പ്രസിഡണ്ട് ഓച്ചേരി വിശ്വൻ, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ കെ.സി.രാജേഷ്, മുജീബ് പുനത്തിൽ, കെ.ടി.ഡി.എഫ്. നിയോജക മണ്ഡലം പ്രസിഡണ്ട് ഗൗരീശങ്കർ , സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് മുരളി ചെറു കയിൽ , മണ്ഡലം വൈ.പ്രസിഡണ്ട് എം.രാഘവൻ , മുൻ ഗ്രാമ പഞ്ചായത്തംഗം ബാലൻ കിഴക്കേത്തൊടി , പുരുഷു മൂപ്പുകണ്ടം, ടി.പി. ഫൈസൽ, ചാലിൽ അശോകൻ ,കെ.ഇ. റിയാസ് എന്നിവർ പ്രസംഗിച്ചു. രാജീവ്ജീ കൾച്ചറൽ സെൻറർ ജനറൽ കൺവീനർ യു.ടി. ഫൈസൽ സ്വാഗതവും കൺവീനർ മമ്മദ് കോയ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live