എസ് എസ് എഫ് വെള്ളായിക്കോട് യൂണിറ്റ് സാഹിത്യോത്സവിന് ഇന്ന് തുടക്കം
വെള്ളായിക്കോട് :
എസ് എസ് എഫ് യൂണിറ്റ് തലം മുതൽ സ്റ്റേറ്റ് തലം വരെ സംഘടിപ്പിക്കുന്ന 28 ആമത് എഡിഷൻ സാഹിത്യോത്സവിന്റെ ഭാഗമായി വെള്ളായിക്കോട് യൂണിറ്റ് എസ് എസ് എഫ് സംഘടിപ്പിക്കുന്ന സാഹിത്യോത്സവ് ഇന്നും നാളെയുമായി ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടക്കും.
ഇന്ന് രാവിലെ മുതൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ആരംഭിക്കുന്ന കലാ മത്സരത്തിൽ 30 ഇനങ്ങളിലായി നൂറോളം മത്സരാർത്ഥികളാണ് മാറ്റുരക്കുന്നത്.
മത്സരം നാളെ വൈകുന്നേരത്തോടെ സമാപിക്കും.
ഇന്നലെ നടന്ന ഉൽഖാടന സംഗമം എസ് എസ് എഫ് വെള്ളായിക്കോട് യൂണിറ്റ് പ്രസിഡന്റ് ജാബിർ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വെള്ളായിക്കോട് സി എം മദ്‌റസ ജനറൽ സെക്രട്ടറി ബഷീർ വെള്ളായിക്കോട് ഉൽഖാടനം ചെയ്തു.
ഹാഫിള് അബുൽ ഹസൻ സഖാഫി പ്രാർത്ഥനക്ക് നേത്രത്വം നൽകി.
ഹാഫിള് നാസർ സഖാഫി കരിപ്പൂർ, എസ് വൈ എസ് പെരുമണ്ണ സർക്കിൾ ഉപാധ്യക്ഷൻ അലി അഷ്‌റഫ്, എസ് വൈ എസ് യൂണിറ്റ് പ്രസിഡന്റ് മജ്‌നാസ് വി, സെക്രട്ടറി നൗഫൽ വി എം തുടങ്ങിയവർ പ്രസംഗിച്ചു.
എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി നാഫിഹ് വി സ്വാഗതവും നിഹാൽ പി കെ നന്ദിയും പറഞ്ഞു.
